ജോസഫ് കണ്ടത്തിൽ പത്രിക പിൻവലിക്കും; യുഡിഎഫിലെ പ്രതിസന്ധിക്ക് താത്കാലിക വിരാമം

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഉടലെടുത്ത അനിശ്ചിതത്വത്തിന് താത്കാലിക വിരാമം. പത്രിക പിൻവലിക്കാൻ വിമത സ്ഥാനാർഥി ജോസഫ് കണ്ടത്തിലിനോട് പി ജെ ജോസഫ് നിർദേശിച്ചു. ജോസഫ് ആവശ്യപ്പെട്ടാൽ പത്രിക പിൻവലിക്കുമെന്നാണ് ജോസഫ് കണ്ടത്തിൽ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു

സൂക്ഷ്മപരിശോധനക്ക് ശേഷം പത്രിക പിൻവലിക്കാമെന്നാണ് ജോസഫ് കണ്ടത്തിൽ വ്യക്തമാക്കിയത്. രണ്ടില ചിഹ്നത്തെ ചൊല്ലിയുള്ള തർക്കം അതേസമയം യുഡിഎഫിൽ തുടരുകയാണ്. ജോസ് ടോമിന് രണ്ടില ലഭിക്കാതിരിക്കാനാണ് പി ജെ ജോസഫ് അവസാന നിമിഷം വിമത സ്ഥാനാർഥിയെ കളത്തിലിറക്കിയത്.

യുഡിഎഫ് സ്വതന്ത്രനായാണ് ജോസ് ടോം മത്സരിക്കുന്നതെങ്കിൽ പിന്തുണക്കുമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. ജോസ് ടോം കേരളാ കോൺഗ്രസ് സ്ഥാനാർഥിയല്ല. രണ്ടില ചിഹ്നം അനുവദിക്കുകയുമില്ലെന്ന് പി ജെ ജോസഫ് അറിയിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *