യുഡിഎഫ് കൺവെൻഷനിൽ പി ജെ ജോസഫിനെ കൂക്കിവിളിച്ച് പ്രവർത്തകർ

യുഡിഎഫ് പാലാ ഉപതെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി ജെ ജോസഫിന് കേരളാ കോൺഗ്രസ് പ്രവർത്തകരുടെ കൂക്കിവിളി. പി ജെ ജോസഫ് കൺവെൻഷനിലേക്ക് എത്തിയ സമയത്തായിരുന്നു പ്രവർത്തകരുടെ കൂക്കിവിളി. ജോസ് കെ മാണിക്ക് പ്രവർത്തകർ ജയ് വിളിക്കുകയും ചെയ്തു

യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം പി ജെ ജോസഫ് അനുവദിക്കാത്തതാണ് പ്രവർത്തകരുടെ രോഷത്തിന് കാരണം. കെ എം മാണിയുമായുള്ള ഓർമകൾ അനുസ്മരിച്ചാണ് പിജെ ജോസഫ് പ്രസംഗം ആരംഭിച്ചത്. ഒരു പാർട്ടിയാകുമ്പോൾ ചില മത്സരങ്ങൾ സ്വാഭാവികമാണെന്ന് ജോസഫ് പറഞ്ഞു. യുഡിഎഫ് എടുക്കുന്ന ഏത് തീരുമാനവും ഏറ്റെടുക്കും

കൂക്കിവിളിയെ വികാര പ്രകടനമെന്നാണ് ജോസഫ് വിശേഷിപ്പിച്ചത്. ഇതിന് ശേഷം ജോസ് കെ മാണി പ്രസംഗിക്കാനെത്തിയപ്പോൾ പ്രവർത്തകർ മുദ്രവാക്യം വിളിച്ചാണ് എതിരേറ്റത്. പാലായിൽ മത്സരിക്കുന്നത് ജോസ് ടോമല്ല, കെ എം മാണിയാണെന്നായിരുന്നു ജോസ് കെ മാണിയുടെ വാക്കുകൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *