ചില നേതാക്കൾ ശകുനം മുടക്കുന്ന നോക്കുകുത്തികളായി; പിജെ ജോസഫിനെതിരെ കേരളാ കോൺഗ്രസ് മുഖപത്രം

പിജെ ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി കേരളാ കോൺഗ്രസ് എം മുഖപത്രമായ പ്രതിച്ഛായ. പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പി ജെ ജോസഫിനെതിരെ പ്രതിച്ഛായ വിമർശനം ഉന്നയിക്കുന്നത്. ചില നേതാക്കൾ ശകുനം മുടക്കുന്ന നോക്കുകുത്തിയെ പോലെ വഴിയിലിറങ്ങി നിന്നെന്നും വിഡ്ഡികളാകാനാണ് അവരുടെ ശ്രമമെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു

കേരളാ കോൺഗ്രസിൽ കുടുംബവാഴ്ചയാണെന്ന ആരോപണത്തിനുള്ള മറുപടിയാണ് സ്ഥാനാർഥി നിർണയം. കെ എം മാണിയുടെ മകൻ പാർട്ടി നേതൃത്വത്തിലേക്ക് ഉയർന്നുവന്നപ്പോൾ കുടുംബവാഴ്ചയെന്ന് അധിക്ഷേപിച്ചവരുടെ നാവടക്കുന്നതാണ് ആ മകന്റെ രാഷ്ട്രീയ പ്രവർത്തന മികവ്.

അണപ്പല്ലു കൊണ്ടിറുമ്മുകയും മുൻപല്ല് കൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാർഥിക്ക് യാതൊരു പ്രസക്തിയുമില്ല. അതാണിപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. ജോസ് കെ മാണിയുടെ തീരുമാനത്തോടൊപ്പമാണ് പാലായിലെ കേരളാ കോൺഗ്രസ് എന്നും മുഖപ്രസംഗം പറയുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *