കേരളാ കോൺഗ്രസ് താത്കാലിക ചെയർമാനായി പി ജെ ജോസഫിനെ തീരുമാനിച്ചു

കേരളാ കോൺഗ്രസിന്റെ താത്കാലിക ചെയർമാനായി പി ജെ ജോസഫിനെ നിയമിച്ചു. പുതിയ ചെയർമാനെ നിയമിക്കുന്നതുവരെയാണ് ചുമതല. ഇതുസംബന്ധിച്ച് ജനറൽ സെക്രട്ടറി ജോയ് എബ്രഹാം സർക്കുലർ പുറത്തിറക്കി

പുതിയ ചെയർമാനെയും പാർലമെന്ററി പാർട്ടി ചെയർമാനെയും ഉടൻ തെരഞ്ഞെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. മാണിയുടെ മരണത്തെ തുടർന്ന് പാർട്ടി നേതൃസ്ഥാനത്തെ ചൊല്ലി കേരളാ കോൺഗ്രസിൽ തർക്കം ഉടലെടുത്തിരുന്നു. ജോസ് കെ മാണിയെ ചെയർമാനാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയും ഇതിനെതിരെ ജോസഫ് വിഭാഗം രംഗത്തുവരികയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *