കേരളത്തിന് 2500 കോടിയുടെ കേന്ദ്രസഹായം: വാർത്ത പച്ചക്കള്ളമെന്ന് സ്ഥിരീകരിച്ചു

  • 10
    Shares

കേരളത്തിന് പ്രളയ ദുരിതാശ്വാസമായി കേന്ദ്രം 2500 കോടി രൂപ അധിക സഹായം നൽകുമെന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് സംസ്ഥാന സർക്കാർ. കേരളത്തിന് കേന്ദ്രം അധിക സഹായം പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി, കൃഷി മന്ത്രി രാധാമോഹൻ സിംഗ് എന്നിവർ ചേർന്ന സമിതി യോഗം ചേർന്ന റിപ്പോർട്ട് പഠിച്ച ശേഷമാണ് ധനസഹായം പ്രഖ്യാപിക്കേണ്ടത്. എന്നാൽ സമിതി ഇതുവരെ യോഗം ചേർന്നിട്ടില്ല

കേരളത്തിന് പണം നൽകാൻ ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബെ ശുപാർശ ചെയ്തുവെന്നായിരുന്നു പ്രചാരണം. സംഘപരിവാർ ഗ്രൂപ്പുകളും വാർത്താ ചാനലകളും ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ ലഭിച്ച 600 കോടിക്ക് പുറമെ 2500 കോടി രൂപ കൂടി ലഭിക്കുന്നതോടെ കേന്ദ്രസഹായം 3100 കോടിയാകുമെന്നായിരുന്നു പ്രചാരണം.

2200 കോടിയാണ് അടിയന്തര സഹായമായി പ്രളയകാലത്ത് സംസ്ഥാന സർക്കാർ ചോദിച്ചിരുന്നത്. ഇതിന് 600 കോടിയുടെ സഹായം കേന്ദ്രം നൽകി. കൂടാതെ പ്രളയകാലത്തെ ഭക്ഷ്യസാധനങ്ങളുടെ തുക ആവശ്യപ്പെടുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഹെലികോപ്റ്ററുകളുടെ വാടകയും കേന്ദ്രം ആവളശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ വിമർശനങ്ങൾ വ്യാപകമാകുമ്പോഴാണ് 2500 കോടിയുടെ സഹായ വ്യാജ പ്രചാരണം വന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *