ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 1210 കോടി രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 1210 കോടി രൂപ ലഭിച്ചതായി മന്ത്രി ഇ പി ജയരാജൻ. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 816 കോടി രൂപ വിവിധ ഫണ്ടുകളിലേക്ക് അനുവദിച്ചു. 420 കോടി രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് നൽകി.
സെപ്റ്റംബർ 12 വരെ 5.27 ലക്ഷം കുടുംബങ്ങൾക്ക് ദുരിതാശ്വാസമായി 10,000 രൂപ നൽകി. 48,411 കുടുംബങ്ങൾക്ക് കൂടി തുക നൽകേണ്ടതുണ്ട്. പ്രളയത്തിൽ മരിച്ച 193 പേരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സഹായം നൽകി. യുഎഇയുടെ സാമ്പത്തിക സഹായത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.