രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനത്തിന് പുറമെ ദിനംപ്രതി 3000 രൂപ നൽകും

  • 56
    Shares

പ്രളയക്കെടുതിയിൽ സഹായഹസ്തവുമായി എത്തിയ മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനത്തിന് പുറമെ 3000 രൂപ വീതം ദിനംപ്രതി നൽകും. ദുരിതാശ്വാസത്തിന് വന്ന ബോട്ടുകൾക്ക് സംഭവിച്ച തകരാർ പരിഹരിക്കാൻ തുക നൽകും. ഇവ അതേ പോലെ തിരിച്ചെത്തിക്കാനും നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നഷ്ടപ്പെട്ട രേഖകളും പാഠപുസ്തകങ്ങളും ലഭ്യമാക്കാൻ ഐടി അധിഷ്ടിത സംവിധാനത്തിലൂടെ നടപടി സ്വീകരിക്കും. എല്ലാ കുട്ടികൾക്കും സൗജന്യമായി പാഠപുസ്തകം ലഭ്യമാക്കും. എട്ട് ലക്ഷം പാഠപുസ്തകങ്ങൾ അടിച്ചുവെച്ചിട്ടുണ്ട്. കുട്ടികൾക്ക് യൂനിഫോമും നൽകും

ഗതാഗത മേഖലയെ ശക്തിപ്പെടുത്തും. റെയിൽവേ തടസ്സം നീക്കാൻ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. റോഡ് ഗതാഗതത്തിന്റെ കാര്യത്തിൽ ദേശീയ പാതാ അതോറിറ്റിയും പിഡബ്ല്യുഡിയും യോഗം ചേർന്നു. എല്ലാ റോഡുകളും പുനസ്ഥാപിക്കും. കെ എസ് ആർ ടി സിയുടെ ദീർഘദൂര സർവീസുകൾ പുനസ്ഥാപിക്കും.

ശുചിത്വ പ്രവർത്തനങ്ങൾ നടത്തുന്നതിൽ മേൽനോട്ടത്തിനായി ഒരു പഞ്ചായത്തിൽ ആറ് ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയോഗിക്കും. കൂടുതൽ പേരെ കരാറടിസ്ഥാനത്തിൽ നിയമിക്കും. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും വനിതാ പോലീസിനെ നിയമിക്കും.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *