അശാസ്ത്രീയത പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണമെന്ന് വി എസ്

Loading...
  • 9
    Shares

കടലിൽ മഴ പെയ്യുന്നത് കാടുള്ളതിനാലല്ല, കാട്ടിൽ ഉരുൾപൊട്ടുന്നത് പാറമട കൊണ്ടല്ല തുടങ്ങിയ കുയുക്തികൾ നിരത്തി അശാസ്ത്രീയത പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. അടിസ്ഥാന സൗകര്യങ്ങൾ വിപണിക്ക് വേണ്ടിയാകരുതെന്നും വിഎസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഭൂമിയുടെ ലഭ്യതയും പാരിസ്ഥിതിക പ്രശ്‌നങ്ങളും മറ്റ് ഭൗമ ശാസ്ത്ര പ്രശ്‌നങ്ങളും പരിഗണിച്ചു കൊണ്ടും കർശനമായി ഉൾപ്പെടുത്തിക്കൊണ്ടും മാത്രമേ കെട്ടിടങ്ങൾ നിർമിക്കുന്നതിന് അനുമതി നൽകാവു. ശാസ്ത്രീയ പരിശോധനകളുട അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രം കെട്ടിട നിർമാണങ്ങൾ അനുവദിക്കാവുന്ന സ്ഥലങ്ങൾ കണ്ടെത്തണം.

ജനവാസ മേഖല, വാണിജ്യ മേഖല, വ്യവസായ മേഖല എന്നിങ്ങനെയുള്ള വേർതിരിവുകളുടെ അഭാവത്തിൽ, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പ്രയാസം നേരിടും. ഭവന നിർമ്മാണത്തിന് ചില ക്രിയാത്മക മാതൃകകൾ രൂപപ്പെടുത്തണം. എട്ട് വർഷം മുമ്പ് ചിലി സുനാമി ദുരന്തത്തിൽനിന്ന് കരകയറിയപ്പോൾ അവർ നിർമ്മിച്ചത് പൂർണ വീടുകളായിരുന്നില്ല. പിന്നീട് വികസിപ്പിക്കാവുന്ന രീതിയിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളാണ്. ഇത്തരം മാതൃകകൾ കണ്ടെത്തണമെന്നും വി.എസ് അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *