Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

കേരളം എന്തുകൊണ്ട് ഒന്നാം സ്ഥാനത്ത്; ജെയ്റ്റ്‌ലി മടങ്ങിയതിന് പിന്നാലെ ഡൽഹി പത്രങ്ങളിൽ പിണറായി സർക്കാർ പരസ്യം

Kerala

കേരളം എന്തുകൊണ്ട് ഒന്നാം സ്ഥാനത്ത്; ജെയ്റ്റ്‌ലി മടങ്ങിയതിന് പിന്നാലെ ഡൽഹി പത്രങ്ങളിൽ പിണറായി സർക്കാർ പരസ്യം

കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്നും രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നും ആർഎസ്എസും ബിജെപിയും ആരോപിക്കുന്നതിനിടെ രാജ്യതലസ്ഥാനത്ത് കേരളാ സർക്കാരിന്റെ മറുപണി. ഡൽഹിയിലെ പത്രങ്ങളിൽ കേരളം എന്തുകൊണ്ട് ഒന്നാം സ്ഥാനത്ത് നിൽക്കുന്നുവെന്ന പരസ്യം നൽകിയാണ് സർക്കാർ തിരിച്ചടിച്ചത്. രാജ്യതലസ്ഥാനത്തിറങ്ങുന്ന എല്ലാ പ്രമുഖ പത്രങ്ങളിലും ഒരു ഫുൾ പേജ് പരസ്യമാണ് സംസ്ഥാനം നൽകിയത്. ക്രമസമാധാന പ്രശ്‌നം ആരോപിച്ച് കേന്ദ്രമന്ദ്രി അരുൺ ജെയ്റ്റ്‌ലി കേരളം സന്ദർശിച്ച് മടങ്ങിയതിന് തൊട്ടടുത്ത ദിവസം തന്നെയാണ് പത്രങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്.

മികച്ച ക്രമസമാധാന പാലനം, മകിച്ച സാമുദായിക സാഹോദര്യം, മികച്ച ഭരണം, അഴിമതി രഹിത സംസ്ഥാനം തുടങ്ങിയ കാര്യങ്ങൾ നിരത്തിയാണ് പരസ്യം നൽകിയിരിക്കുന്നത്. ഡൽഹിയിലിരുന്ന കേരളത്തെ താറടിച്ചുകാണിക്കുന്ന ബിജെപി നേതാൾക്കുള്ള കനത്ത മറുപടിയാണ് ഡൽഹി ദിനപത്രങ്ങളിൽ തന്നെ പരസ്യം നൽകി സംസ്ഥാനം നൽകിയിരിക്കുന്നത്.

Continue Reading
Advertisement
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top