‘മദ്യപാനികൾ കണ്ണുനനയാതെ വായിക്കുക’: 60ഉം 50ഉം രൂപക്ക് വാങ്ങുന്ന ഒരു ഫുൾ മദ്യമാണ് 700നും 800നും സർക്കാർ നിങ്ങൾക്ക് നൽകുന്നത്
കേരളാ സർക്കാരിന്റെ ബീവറേജസ് ഔട്ട്ലെറ്റുകളിൽ നിന്നും ഓരോ കുപ്പി മദ്യത്തിനും ഈടാക്കുന്നത് പത്തിരട്ടിയിലേറെ വില. തിരുവനന്തപുരം കരുമം സ്വദേശി ഡോ. ജോസ് സെബാസ്റ്റിയൻ നൽകിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടി ഏതൊരു മദ്യപാനിയെയും ഞെട്ടിക്കുന്നതാണ്
പല ബ്രാൻഡുകളും സർക്കാർ വാങ്ങുന്ന വിലയും വിൽക്കുന്ന വിലയും തമ്മിൽ പത്തിലേറെ ഇരട്ടി വ്യത്യാസമുണ്ട്. ഓഫീസേഴ്സ് ചോയ്സ് ബ്രാൻഡി ഒരു ഫുൾ സർക്കാർ വാങ്ങുന്നത് 60.49 രൂപയ്ക്കാണ്. വിൽക്കുന്നത് 690 രൂപക്കും. ഇതിന്റെ വിസ്കി വാങ്ങുന്നത് 58.27 രൂപക്കും വിൽക്കുന്നത് 630 രൂപയ്ക്കുമാണ്
ബക്കാർഡി ക്ലാസിക് സൂപ്പർ റം വാങ്ങുന്നത് 167.36 രൂപയ്ക്കാണ്. വിൽക്കുന്നതാകട്ടെ 1240 രൂപക്ക്. ഓൾഡ് മങ്ക് റം വാങ്ങുന്നത് 71.64 രൂപയ്ക്കാണ്. വിൽക്കുന്നതാകട്ടെ 770 രൂപയ്ക്കും. ഇങ്ങനെ ഓരോ ബ്രാൻഡിന്റെയും വാങ്ങുന്നതും വിൽക്കുന്നതും വില കണ്ടാൽ കുടിയൻമാർ നിർത്താതെ കരയാൻ സാധ്യതയുണ്ട്.