മന്ത്രിമാരോട് ദുരിതബാധിത സ്ഥലങ്ങളിലേക്ക് പോയി രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രിയുടെ നിർദേശം

സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നതിനിടെ സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. മന്ത്രിമാരോട് ദുരിതബാധിത പ്രദേശങ്ങളിലെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകി.

ആറ് മരണമാണ് സംസ്ഥാനത്ത് കനത്ത മഴയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇടുക്കി ജില്ലയിൽ മൂന്ന് പേരും തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്. സംസ്ഥാനത്താകെ 122 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 2337 കുടുംബങ്ങളിലായി 8110 പേർ ക്യാമ്പുകളിലുണ്ട്.

അഞ്ച് ഡാമുകളുടെ ഷട്ടറുകൾ ഇന്ന് തുറന്നിട്ടുണ്ട്. മണിയാർ, കുണ്ട, മലങ്കര, പെരിങ്ങൽക്കുത്ത്, മംഗളം, കാഞ്ഞിരംപുഴ ഡാമുകളാണ് തുറന്നുവിട്ടത്. കനത്ത മഴ തുടരുകയാണെങ്കിൽ മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ 20 സെന്റിമീറ്റർ വീതം ഉയർത്തും.

നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *