വടക്കൻ ജില്ലകളിൽ ദുരിതപ്പെയ്ത്ത്; കണ്ണൂരിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ, വയനാട്ടിൽ മണ്ണിടിച്ചിൽ, ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കാലവർഷം അതിശക്തമാകുന്നു. കഴിഞ്ഞ വർഷത്തേതിന് വിഭിന്നമായി വടക്കൻ കേരളത്തിലാണ് കാലവർഷം കൂടുതൽ ശക്തിപ്രാപിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ അതിരൂക്ഷമാണ്. ശക്തമായ കാറ്റും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്

ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ ലഭിക്കുമെന്നാണ് പ്രവചനം. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി, ഷോളയൂർ, അഗളി എന്നിവിടങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്

മഴക്കൊപ്പമുള്ള ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇരുവഴഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയർ പുഴ എന്നിവ കരകവിഞ്ഞൊഴുകയാണ്. ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾ വെള്ളത്തിനടിയിലായി

താമരശ്ശേരി, ഓമശ്ശേരി, പുതുപ്പാടി ഭാഗത്ത് മുപ്പത് വീടുകൾക്ക് കേടുപാടുകളുണ്ടായി. കണ്ണൂരിൽ അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഇരിട്ടി പുഴ കരകവിഞ്ഞു. മണിക്കടവിൽ മൂന്ന് പാലങ്ങൾ വെള്ളത്തിനടിയിലായി. ശ്രീകണ്ഠാപുരത്ത് നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. വയനാട് മേപ്പാടിയിൽ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ആളുകളെ മാറ്റി താമസിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *