റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ ഹൈക്കോടതി; റോഡ് നന്നാക്കാൻ ആളുകൾ മരിക്കണോ

  • 13
    Shares

റോഡ് നന്നാക്കാൻ ആളുകൾ മരിക്കണമോയെന്ന് ഹൈക്കോടതി സർക്കാരിനോട്. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. ഹൈക്കോടതി ജഡ്ജിമാർ നൽകിയ കത്ത് പൊതുതാത്പര്യ ഹർജിയായി പരിഗണിച്ചായിരുന്നു കോടതിയുടെ പരാമർശം

എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് ഹൈക്കോടതി ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് കനത്ത് നൽകിയിരുന്നു. ഇതോടെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശമാണെന്ന് കോടതി നിരീക്ഷിച്ചു. വിഐപി വന്നാലേ റോഡ് നന്നാക്കു എന്ന സ്ഥിതി മാറണം. റോഡിൽ ജീവനുകൾ നഷ്ടമാകരുത്. സർക്കാരിന് ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്നും ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *