പിവി അൻവറിന്റെ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവ്

പി വി അൻവറിന്റെ ഭാര്യ പിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവ്. മലപ്പുറം കലക്ടർക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. 15 ദിവസത്തിനകം തടയണ പൊളിച്ചുനീക്കി റിപ്പോർട്ട് നൽകാനാണ് നിർദേശം. ഉത്തരവിട്ടിട്ടും തടയണ പൊളിക്കാത്തതിൽ ഹൈക്കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു

കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന് വേണ്ടിയാണ് തടയണ നിർമിച്ചത്. പാർക്കിരിക്കുന്നത് പരിസ്ഥിതി ദുർബല പ്രദേശത്താണെന്ന് കലക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരിക്കുന്നു. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള സ്ഥലത്ത് തടയണ കെട്ടി നിർത്തിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *