കൂട്ടുകാരുടെ തമാശ അതിരുകടന്നു; കലിപ്പായ വരൻ മേശയും ഭക്ഷണവും വലിച്ചെറിഞ്ഞ് എഴുന്നേറ്റുപോയി

  • 162
    Shares

വിവാഹദിനത്തിൽ കൂട്ടുകാർ ചെയ്യുന്ന പല തമാശകളും അതിര് കടക്കാറുണ്ട്. പക്ഷേ വരനോ, വധുവോ ഇതെല്ലാം സഹിച്ച് നിൽക്കുകയാണ് പതിവ്. എന്നാൽ എല്ലാവരും ഈ രീതിയിൽ സഹിച്ച് നിൽക്കുന്നവരല്ലെന്ന് തെളിയിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ വഴി വൈറലായി മാരുന്നത്.

സുഹൃത്തുക്കളുടെ തമാശ അതിര് കടന്നതോടെ വരൻ ഭക്ഷണവും മേശയുമൊക്കെ തട്ടിമറിച്ച് ദേഷ്യത്തോടെ എഴുന്നേറ്റ് പോകുന്നതാണ് വീഡിയോയിൽ ഉള്ളത്. കേരളത്തിൽ നിന്നുള്ള വീഡിയോ ആണെങ്കിലും കൃത്യമായ സ്ഥലം എവിടെയെന്നത് വ്യക്തമല്ല.

നീളമേറിയ ഇലയിലാണ് വരനും വധുവിനും സദ്യ വിളമ്പിയത്. പതിവ് പോലെ സുഹൃത്തുക്കൾ വരനെതിരെ കമന്റുകൾ ഉതിർക്കുന്നുണ്ട്. ഇലയിൽ വിളമ്പിയ ചോറ് വധു തന്റെ അരികിലേക്ക് മൊത്തമായി നീക്കി വെക്കുമ്പോഴും വരൻ ചിരിക്കുന്നതാണ് കാണുന്നത്. എന്നാൽ പെട്ടെന്ന് തന്നെ ഇയാളുടെ ഭാവം മാറുകയും മേശ എടുത്ത് മറിച്ച് എഴുന്നേറ്റ് പോകുന്നതുമാണ് വീഡിയോയിൽ ഉള്ളത്. സംഭവത്തിൽ വരനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്‌

അന്തസില്ലാത്ത കൂട്ടുകാർക്കൊരു പാഠാമാണിത്… ക്ലൈമാക്സ് കാണാതെ പോകരുത്… ??

Posted by Orange Media Entertainment on Wednesday, 9 January 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *