പ്രളയാനന്തര സഹായം വൈകുന്നു: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി

  • 6
    Shares

പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. സഹായം വൈകുന്നത് നിയമസഭ ചർച്ച ചെയ്യും. സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. ഇത് മുഖ്യമന്ത്രി അംഗീകരിച്ചു.

വിഡി സതീശൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്. ഒരു മണി മുതൽ മൂന്ന് മണി വരെയാണ് ചർച്ച. പുനരധിവാസത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം വിമർശിക്കുന്നതിനിടെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

ശബരിമല വിഷയത്തിൽ യുഡിഎഫിന്റെ മൂന്ന് എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യാഗ്രഹ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. എംഎൽഎമാരുമായി സ്പീക്കർ ചർച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ചർച്ച നടത്താൻ തയ്യാറാണെന്ന് സ്പീക്കറും അറിയിച്ചു.


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *