കേരളം വീണ്ടും രാജ്യത്ത് ഒന്നാം നമ്പർ; നേട്ടം സ്വന്തമാക്കുന്നത് തുടർച്ചയായ മൂന്നാം വർഷം

  • 143
    Shares

പബ്ലിക് അഫയേർസ് ഇന്റക്‌സ് 2018 പട്ടികയിൽ മികച്ച ഭരണ നേട്ടങ്ങളുമായി കേരളം ഒന്നാമത്. ഇത് തുടർച്ചയായ മൂന്നാം വർഷമാണ് പട്ടികയിൽ കേരളം ഒന്നാമത് എത്തുന്നത്. 2016, 2017 വർഷങ്ങളിലും കേരളം തന്നെയായിരുന്നു ഒന്നാമത്.

രണ്ടാം സ്ഥാനത്ത് തമിഴ്‌നാട് നിൽക്കുമ്പോൾ തെലങ്കാന മൂന്നാം സ്ഥാനത്തും കർണാടകം നാലാം സ്ഥാനത്തുമാണ്. ബിജെപി ഭരിക്കുന്ന ഗുജറാത്ത് അഞ്ചാം സ്ഥാനവും സ്വന്തമാക്കി. മധ്യപ്രദേശ്, ഝാർഖണ്ഡ്, ബീഹാർ സംസ്ഥാനങ്ങളാണ്‌ പട്ടികയിൽ ഏറ്റവും പുറകിൽ.

ബംഗളൂരു കേന്ദ്രമായ പബ്ലിക് അഫയേഴ്‌സ് സെന്ററാണ് പട്ടിക പുറത്തുവിട്ടത്. സംസ്ഥാനങ്ങളുടെ പ്രവർത്തനം വിലയിരുത്തിയും സർക്കാർ രേഖകൾ അടിസ്ഥാനപ്പെടുത്തിയുമാണ് പഠനം നടന്നത്. 30 പ്രധാന വിഷയങ്ങളും നൂറിലധികം സൂചകങ്ങളും പഠനത്തിനായി തെരഞ്ഞെടുത്തിരുന്നു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *