പോലീസ് പിന്നെയും പഴയ പോലെ; പിഴയടക്കാൻ പണമില്ലെന്ന് പറഞ്ഞ യുവാവിനെ റോഡിൽ കയ്യേറ്റം ചെയ്ത് എസ്‌ഐ

  • 23
    Shares

തിരുവനന്തപുരത്ത് യുവാവിനെ കാറിന് മുന്നിലേക്ക് ഡിവൈഎസ്പി തള്ളിയിട്ട് കൊല്ലുകയും പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്ത വാർത്തകളും സജീവമായി നിൽക്കുമ്പോൾ തന്നെ കണ്ണൂരിൽ നിന്നും പോലീസിന്റെ പരാക്രമം സംബന്ധിച്ച വാർത്തകൾ. കണ്ണൂർ പാടിക്കുന്നിൽ റോഡിൽ വെച്ച് യുവാവിനെ കയ്യേറ്റം ചെയ്യുന്ന എസ് ഐയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവന്നു

പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചുവെന്ന കുറ്റത്തിന് യുവാവിന് പോലീസ് പിഴയിട്ടു. എന്നാൽ പിഴയടക്കാൻ പണമില്ലെന്ന് പറഞ്ഞ യുവാവിനെ മയ്യിൽ എസ് ഐ രാഘവൻ കഴുത്തിന് പിടിച്ച് തള്ളുകയായിരുന്നു. ദേഹത്ത് കൈ വെക്കരുതെന്ന് യുവാവ് ആവശ്യപ്പെടുമ്പോൾ കൈ വെച്ചാൽ നീ എന്തു ചെയ്യുമെന്ന് ചോദിച്ച് വീണ്ടും കയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിൽ നിന്ന് കാണാം.

പിഴ എഴുതിയ ശേഷം വണ്ടിയിൽ കയറിയ എസ് ഐ തിരിച്ചിറങ്ങി വീണ്ടും യുവാവിനെ കയ്യേറ്റം ചെയ്യുന്നതും കാണാം

ഒരു തല അല്ല ഒരായിരം തല പോയാലും പഠിക്കൂല്ല പോലീസ് മാമൻമ്മാർ 14-11-2018 ഉച്ചക്ക് ശേഷം മയ്യിൽ SI,രാഘവൻ സാറിൻറെ ലീലാവിലാസം.പിഴയടയ്ക്കാന്‍ പണമില്ലെന്ന് പറഞ്ഞു ; യുവാവിനെ കയ്യേറ്റം ചെയ്ത് എസ്ഐ

Posted by പലചരക്കുകച്ചവടം on Wednesday, 14 November 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *