പോലീസിലെ ദാസ്യപ്പണി: മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗം ഇന്ന്

കേരളാ പോലീസിലെ ദാസ്യപ്പണി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത പോലീസ് ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ പോലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ എസ് പി മുതൽ ഡിജിപി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും.

ഇടതുസർക്കാരിന്റെ പോലീസ് നയം എന്താണെന്നും അത് എങ്ങനെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കും. എഡിജിപി സുദേഷ്‌കുമാറിന്റെ മകൾ സ്‌നിഗ്ധ പോലീസ് ഡ്രൈവർ ഗവാസ്‌കറെ അതിക്രൂരമായി മർദിച്ച് പരുക്കേൽപ്പിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു ചേർത്തത്.

ദാസ്യപ്പണി അവസാനിപ്പിക്കുന്നതിനായി ക്യാമ്പ് ഫോളോവേഴ്‌സിന്റെ നിയമനം പി എസ് സി വഴിയാക്കാനുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ പിണറായി വിജയൻ നേരത്തെ നിർദേശം നൽകിയിരുന്നു. 2011ൽ ക്യാമ്പ് ഫോളോവേഴ്‌സിന്റെ നിയമനം പി എസ് സിക്ക് വിട്ടിരുന്നു. എന്നാൽ സ്‌പെഷ്യൽ റൂൾസ് രൂപീകരിക്കാത്തതിനാൽ നിയമനം നടത്താൻ സാധിച്ചിരുന്നില്ല. നിലവിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനവും താത്കാലിക നിയമനവുമാണ് നടക്കുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *