നടുറോഡിൽ കീ കീ ചലഞ്ചുമായി ഫ്രീക്കൻ, തൂക്കിയെടുത്ത് പോലീസ്; ട്രോൾ വീഡിയോയുമായി കേരളാ പോലീസ്

  • 26
    Shares

അപകടം നിറഞ്ഞ കീ കീ ചലഞ്ചിനെതിരെ ബോധവത്കരണവുമായി ട്രോൾ വീഡിയോ ഇറക്കി കേരളാ പോലീസ്. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും ചാടിയിറങ്ങി ഡാൻസ് ചെയ്യുന്നതാണ് കീ കീ ചലഞ്ച്. എന്നാൽ നടുറോഡിൽ കീ കീയുമായി ഇറങ്ങിയാൽ അപ്പോ തന്നെ തൂക്കിയെടുത്ത് അകത്തിടുമെന്നാണ് കേരളാ പോലീസ് വീഡിയോയിലൂടെ പറയുന്നത്

കീ കീ ചലഞ്ചിലെ പാട്ടുംപാടി ഡാൻസ് ചെയ്യുന്ന ഫ്രീക്കനെ പോലീസ് വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്ന വീഡിയോയാണ് കേരളാ പോലീസ് ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരിക്കുന്നത്

അപകടകരമായ "ചലഞ്ചുകൾ" നമുക്ക് വേണ്ട….

അപകടകരമായ "ചലഞ്ചുകൾ" നമുക്ക് വേണ്ട….കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിൻ്റെ 'കി കി ഡു യു ലൗമി' എന്ന പ്രശസ്ത വരികൾക്ക് ചുവടുവെക്കുന്നതാണ് പുതിയ സോഷ്യൽ മീഡിയ ചലഞ്ച്. ഓടുന്ന വാഹനത്തിൽ നിന്നും ചാടിയിറങ്ങി 'കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്' എന്ന വരികൾക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്. പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകൾ പ്രബുദ്ധരായ മലയാളികൾ ഏറ്റെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനെതിരെ കേരള പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.

Posted by Kerala Police on Monday, August 6, 2018

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *