മണിച്ചെയിൻ തട്ടിപ്പുകാരെ ശ്രദ്ധിക്കുക, ലക്ഷ്യം വെക്കുന്നത് യുവാക്കളെ; മുന്നറിയിപ്പുമായി കേരളാ പോലീസ്

മണിച്ചെയിൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ നിർദേശിച്ച് കേരളാ പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് കേരളാ പോലീസ് ഈ നിർദേശം നൽകുന്നത്. ഇത്തരം കമ്പനികൾ കൂടുതലായും ലക്ഷ്യം വെക്കുന്നത് യുവാക്കളെയാണെന്ന് പോലീസ് പറയുന്നു.

ആഡംബര കാറുകൾ, ബൈക്കുകൾ, മൊബൈലുകൾ, ടൂർ പാക്കേജുകൾ തുടങ്ങിയ ആകർഷകങ്ങളായ ഓഫറുകൾ കാണിച്ചാണ് നിരവധി കമ്പനികൾ തട്ടിപ്പ് നടത്തുന്നത്. പ്രൊഫഷണൽ കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ഇരകളാക്കി വലിയ തുകയാണ് തട്ടിയെടുക്കുന്നത്.

50,000 മുതൽ തുക നിക്ഷേപിക്കാമെന്ന വാഗ്ദാനത്തോടെയാകും ഇത്തരം കമ്പനികൾ നമ്മെ സമീപിക്കുക. 50,000ന് താഴെയുള്ള സംഖ്യകൾ സ്വീകരിക്കുന്ന കമ്പനികളും നിലവിലുണ്ട്. കമ്മീഷനും വരുമാനവും ലഭിക്കാൻ കൂടെ ആളെ ചേർക്കാനും ഇവർ പറയും. നിരവധി പേരാണ് ഇത്തരം തട്ടിപ്പുകളിൽപ്പെട്ട് പണം നഷ്ടപ്പെടുത്തുന്നത്. എളുപ്പത്തിൽ പണമുണ്ടാക്കുക എന്ന ചിന്തയാണ് ഇത്തരം കെണികളിൽ ആളുകൾ ചെന്നു ചാടുന്നത്.

പ്രധാനമായും മുസ്ലീം സമുദായത്തിലുള്ളവരെ ലക്ഷ്യം വച്ചാണ് ഇത്തരം കമ്പനികൾ കൂടുതലായും പ്രവർത്തിക്കുന്നത്. പലിശ സ്വീകരിക്കുന്നത് മതപരമായി അനുവദനീയമല്ല എന്ന വിശ്വാസം ഈ കമ്പനികൾ മുതലെടുക്കുന്നുണ്ട്. ഒരു കണക്കിന് നോക്കിയാൽ ഇവർ ചെയ്യുന്നത് പൂർണമായും പലിശതന്നെയാണ്. ഇതിൽ പല കമ്പനികളും വിജയം കണ്ടിട്ടുണ്ട്. നിക്ഷേപകരിൽ നിന്ന് പണം സ്വീകരിക്കുകയും ആ പണം വിവിധ കമ്പനികളിൽ നിക്ഷേപിക്കുകയാണ് ഇത്തരം കമ്പനികൾ ചെയ്യുന്നത്. എല്ലാ ദിവസവും, അല്ലെങ്കിൽ പ്രവൃത്തിദിവസങ്ങളിലും അല്ലെങ്കിൽ എല്ലാ മാസവും ഈ കമ്പനികളിൽ നിന്നുള്ള ഡിവിഡന്റ് നിക്ഷേപകർക്ക് ലഭിക്കുകകയും ചെയ്യും. ഇങ്ങനെ പൊതുജനത്തിന്റെ പണം ഉപയോഗിച്ചു തന്നെ നിക്ഷേപം നടത്തുകയും അതിൽ നിന്ന് ലാഭം കൊയ്യുകയും ചെയ്യുമ്പോൾ കമ്പനിക്ക് മുടക്കുമുതൽ പോലും ആവശ്യമായി വരുന്നില്ല.

ഇതിന്റെ ചതി പതിയിരിക്കുന്നത് ഇവിടയല്ല. പുതുതായി നിക്ഷേപകർ എത്തുന്നത് മുടങ്ങുന്ന സാഹചര്യത്തിൽ നേരത്തെ പണം നിക്ഷേപിച്ചവർക്ക് അതിന്റെ ഡിവിഡന്റ് ലഭ്യമാകാതെ വരുന്നതോടെയാണ് ഇത്തരം കമ്പനികളുടെ തകർച്ച തുടങ്ങുന്നത്. ഇത്തരം കമ്പനികളിൽ പണം നിക്ഷേപിക്കുന്ന ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട്. വിദ്യാർഥികളും, ഉദ്യോഗാർഥികളുമാണ് ഇതിൽ പെടുന്നതിൽ ഭൂരിഭാഗവും. ബാങ്കുകളിൽ പണം നിക്ഷേപിച്ച് പലിശ വാങ്ങുനന്ത് അനിസ്ലാമികമാണെന്നും അതിനാൽ ഇത്തരം കമ്പനികളിൽ നിക്ഷേപം നടത്താൻ മത പുരോഹിതൻമാരും അണികൾക്ക് അനുവാദം കൊടുക്കുന്നുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *