കനത്ത സുരക്ഷയിൽ സംസ്ഥാനത്തെ ഏഴ് ബൂത്തുകളിൽ റീ പോളിങ്
സംസ്ഥാനത്ത് കള്ളവോട്ട് സ്ഥിരീകരിച്ച കാസർകോട്ടെയും കണ്ണൂരിലെയും ഏഴ് ബൂ ത്തുകളിൽ റീപോളിങ് ആരംഭിച്ചു. വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ്. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. തൃക്കരിപ്പൂരിലെ നാൽപത്തെട്ടാം നമ്പർ ബൂത്തിൽ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കാൻ വനിതാ ഉദ്യോഗസ്ഥയെയും നിയോഗിച്ചിട്ടുണ്ട്.
കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കല്യാശ്ശേരിയിലെ ബൂത്ത് നമ്പർ 19, പിലാത്തറ യുപിസ്കൂളിലെ ബൂത്ത് നമ്പർ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോർത്ത് ബ്ലോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക്, കണ്ണൂർ മണ്ഡലത്തിലെ തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എയുപി സ്കൂൾ, ധർമ്മടത്ത് രണ്ട് ബൂത്തുകൾ, തൃക്കരിപ്പൂർ കൂളിയാട് ജി.എച്ച്.എസ് എന്നിവിടങ്ങളിലാണ് റീപോളിങ് നടക്കുന്നത്.