അവധിക്കാല ആലസ്യത്തിന് വിട; അക്ഷര ലോകത്തേക്ക് കുരുന്നുകൾ ഇന്നെത്തും

രണ്ട് മാസത്തെ അവധിക്കാലത്തിന്റെ ആലസ്യത്തിൽ നിന്നും സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. മൂന്നര ലക്ഷത്തോളം വിദ്യാർഥികൾ ഒന്നാം ക്ലാസിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുത്തനുടുപ്പുകളും ബാഗുകളും കുടകളുമൊക്കെയായി കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് ഇന്ന് മുതൽ പിച്ചവെക്കും.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തൃശ്ശൂരിൽ നിർവഹിക്കും. അതേസമയം ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചാകും ഹയർ സെക്കൻഡറി അധ്യാപകർ സ്‌കൂളുകളിലെത്തുക.

ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒരേ ദിവസം ക്ലാസ് തുടങ്ങുന്നുവെന്ന പ്രത്യേകതയും ഇന്നുണ്ട്. വിദ്യാഭ്യാസമേഖലയിൽ ഘടനാപരമായ നിരവധി മാറ്റങ്ങളോടെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകൾ ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യുക്കേഷന് കീഴിലാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *