ട്രെയിൻ ഗതാഗതം ഇന്നും തടസ്സപ്പെട്ടു; നിരവധി ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ വഴി തിരിച്ചുവിടുന്നു

പാതയിലെ തടസ്സങ്ങൾ പൂർണമായി നീക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതം താളം തെറ്റിയ നിലയിലാണ്. കൊങ്കൺ, മംഗലാപുരം പാതകളിലെ സർവീസ് പുനരാംഭിച്ചിട്ടില്ല. തിരുവനന്തപുരം-തൃശ്ശൂർ, തിരുവനന്തപുരം-എറണാകുളം പാതയിൽ പ്രത്യേക പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.

എറണാകുളം-പൂനെ എക്‌സ്പ്രസ്(11098), കൊച്ചുവേളി-ഹൈദരാബാദ് സ്‌പെഷ്യൽ ട്രെയിൻ(7116), ഓഖ-എറണാകുളം എക്‌സ്പ്രസ്(16337), ബറൂണി-എറണാകുളം രപ്തിസാഗർ എക്പ്രസ്(12521), ഇൻഡോർ-തിരുവനന്തപുരം അഹില്യാനഗരി എക്‌സ്പ്രസ്(22645), ധൻബാദ്-ആലപ്പുഴ എക്‌സ്പ്രസ്(13351), തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ(56603), കോഴിക്കോട്-തൃശ്ശൂർ പാസഞ്ചർ(56664), തൃശ്ശൂർ-കോഴിക്കോട് പാസഞ്ചർ(56663), കണ്ണൂർ-ആലപ്പുഴ എക്‌സ്പ്രസ്(16308), മംഗലാപുരം-നാഗർകോവിൽ പരശുറാം(16649), എറണാകുളം-കണ്ണൂർ ഇന്റർസിറ്റി(16305) എന്നീ ട്രെയിനുകൾ ഇന്ന് റദ്ദാക്കിയിട്ടുണ്ട്

ചൊവ്വാഴ്ച സർവീസ് നടത്തേണ്ട തിരുനെൽവേലി-ജാംനഗർ എക്‌സ്പ്രസ്, എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്‌സ്പ്രസ്, എറണാകുളം-പൂനെ എക്‌സ്പ്രസ്, ബുധനാഴ്ച സർവീസ് നടത്തേണ്ട കൊച്ചുവേളി-അമൃത്സർ എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

പുലർച്ചെ രണ്ട് മണിക്ക് നാഗർകോവിലിൽ നിന്ന് പുറപ്പെടേണ്ട ഏറനാട് രാവിസെ 6 മണിക്കാണ് പുറപ്പെട്ടത്. ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും

കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് തിങ്കളാഴ്ച ഷൊർണൂർ-തിരുവനന്തപുരം റൂട്ടിൽ മാത്രമേ സർവീസ് നടത്തു. മംഗലാപുരം-നാഗർകോവിൽ എക്പ്രസ് കോഴിക്കോട് യാത്ര അവസാനിപ്പിക്കും. എറണാകുളം-നിസാമുദ്ദീൻ മംഗള എക്‌സ്പ്രസ് പാലക്കാട് ഈറോഡ് വഴി സർവീസ് നടത്തും. കൊച്ചുവേളി-ചണ്ഡീഗഢ് സമ്പർക്ക ക്രാന്തി പാലക്കാട് സോലപൂർ പൂനെ വഴി തിരിച്ചുവിടും.

തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ് മംഗലാപുരത്ത് നിന്ന് പുറപ്പെടും. നാഗർകോവിൽ-മംഗലാപുരം പരശുറാം ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *