കേരളാ വർമ കോളജിൽ നവാഗതർക്ക് സ്വാഗതമോതി സ്ഥാപിച്ച വിവാദ ബോർഡിന് പിന്നിൽ തങ്ങളല്ലെന്ന് എസ് എഫ് ഐ
തൃശ്ശൂർ ശ്രീ കേരള വർമ കോളജിൽ നവാഗതരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച വിവാദ ബോർഡിന് പിന്നിൽ തങ്ങളല്ലെന്ന് എസ് എഫ് ഐ കോളജ് യൂനിറ്റ്. ബോർഡ് സ്ഥാപിച്ചതിന് പിന്നിൽ കോളജിലെ എസ് എഫ് ഐ യൂനിറ്റിനോ പ്രവർത്തകർക്കോ യാതൊരു ബന്ധവുമില്ല. എസ് എഫ് ഐയെ ആക്രമിക്കുന്നതിന് ബോധപൂർവം ഉപയോഗിച്ചതാണെന്നും കോളജ് യൂനിറ്റ് വ്യക്തമാക്കി
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ബോർഡ്. സ്ത്രീയുടെ ചോര ഒലിക്കുന്ന രണ്ട് കാലുകൾക്കിടയിലൂടെ അയ്യപ്പന്റെ ചിത്രം തലകുത്തനെ വരച്ചു വെച്ചിട്ടുള്ളതായിരുന്നു ബോർഡ്. എസ് എഫ് ഐയുടെ പേരിൽ മറ്റാരോ കോളജിൽ സ്ഥാപിച്ചതാണെന്നാണ് കരുതുന്നത്. ബിജെപി സംഭവത്തിൽ പോലീസിന് പരാതി നൽകിയിട്ടുണ്ട്.