കേരളം പ്രളയക്കെടുതിയിൽ നിന്ന് കരകയറിയെന്ന് കോഹ്ലി; നന്ദി അറിയിച്ച് ഗവർണർ

  • 146
    Shares

പ്രളയക്കെടുതിയിൽ നിന്നുള്ള കേരളത്തിന്റെ ഉയർത്തേഴുന്നേൽപ്പിനെ പ്രശംസിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്ക് നന്ദി അറിയിച്ച് ഗവർണർ പി സദാശിവം. കോഹ്ലിയുടെ വാക്കുകൾ വിലപ്പെട്ടതാണ്. നന്ദി പറയുന്നുവെന്നും ഗവർണർ പറഞ്ഞു

കേരളത്തിൽ എത്തുക എന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നും ഇവിടെ നിന്ന് ലഭിക്കുന്ന ഊർജവും ഉണർവും വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും കോഹ്ലി കുറിപ്പ് എഴുതി നൽകിയിരുന്നു. ഇത് നവമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. പ്രളയക്കെടുതിയിൽ നിന്നും കേരളം കരകയറിക്കഴിഞ്ഞു. ഓരോരുത്തരെയും കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്നും കോഹ്ലി കുറിച്ചു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *