നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം; അപൂര്‍വ ബഹുമതിയുമായി കേരളം

  • 236
    Shares

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം കഴിഞ്ഞതോടെ കേരളത്തിന് അപൂർവമായ ഒരു റെക്കോർഡും കൂടി സ്വന്തമായി. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനമെന്ന പദവിയാണ് കേരളത്തിന് സ്വന്തമായത്. പിടിഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് പിന്നാലെയാണ് കണ്ണൂരിലും അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനജ്ജമായിരിക്കുന്നത്. ഏറെക്കാലത്തെ കണ്ണൂരുകാരുടെ സ്വ്പ്‌നമാണ് ഇന്ന് പ്രാവർത്തികമായത്.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. അതിനിടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് പിണറായി വിജയൻ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സർക്കാരിന് വിട്ടുനൽകണമെന്നും അദ്ദേഹം പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *