കേന്ദ്രത്തിന്റെ ഇരുട്ടടി വീണ്ടും; അനുവദിച്ചത് സബ്‌സിഡി ഇല്ലാത്ത മണ്ണെണ്ണ

  • 11
    Shares

തിരുവനന്തപുരം: പ്രളയകാലത്ത് കേന്ദ്രത്തോട് മണ്ണെണ്ണ ആവശ്യപ്പെട്ട കേരളത്തിന് അനുവദിച്ചത് സബ്‌സിഡിയില്ലാത്ത ഉയർന്ന നിരക്കിലുള്ള മണ്ണെണ്ണ. പ്രളയശേഷം വൈദ്യുതിബന്ധവും പാചകവാതക വിതരണവും വ്യാപകമായി തടസ്സപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനം മണ്ണെണ്ണ ആവശ്യപ്പെട്ടത്.

പന്ത്രണ്ടായിരം ലിറ്റർ മണ്ണെണ്ണയാണ് സബ്ഡിഡി നിരക്കിൽ കേരളം ആവശ്യപ്പെട്ടത്. എന്നാൽ സബ്‌സിഡി നൽകാനാകില്ലെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണക്ക് എഴുപത് രൂപ കേരളം നൽകേണ്ടി വരും. സബ്‌സിഡി അനുവദിച്ചിരുന്നുവെങ്കിൽ ലിറ്ററിന് 29 രൂപ മാത്രം നൽകിയാൽ മതിയായിരുന്നു.

നേരത്തെ കേരളത്തിന് അനുവദിച്ച 89,540 മെട്രിക് ടൺ അരിക്ക് കിലോക്ക് 25 രൂപ വീതം ഈടാക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് സൗജന്യ നിരക്കിൽ അരി നൽകാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്.

സബ്‌സിഡി ഇല്ലാത്ത മണ്ണെണ്ണക്കായി 83 കോടി രൂപയോളം കേരളം നൽകേണ്ടി വരും. വൈദ്യുതി കണക്ഷനുള്ള ഉപഭോക്താവിന് നിലവിൽ ഒരു ലിറ്ററും വൈദ്യുതിയില്ലാത്ത ഉപഭോക്താവിന് അഞ്ച് ലിറ്ററുമാണ് മണ്ണെണ്ണ നൽകുന്നത്. സബ്‌സിഡി അനുവദിച്ചില്ലെങ്കിൽ മണ്ണെണ്ണ വാങ്ങില്ലെന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *