കെവിന്റേത് മുങ്ങി മരണമെന്ന് രാസപരിശോധനാ ഫലം; കൂടുതൽ പരിശോധനകൾ നടത്തും

  • 9
    Shares

കെവിന്റെത് മുങ്ങി മരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ച് രാസപരിശോധനാ ഫലവും. ശരീരത്തിലുണ്ടായിരുന്നത് മൃതദേഹം കണ്ടെത്തിയ ചാലിയേക്കരയാറ്റിലെ വെള്ളം തന്നെയാണെന്ന് തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിൽ നടന്ന പരിശോധനയിൽ വ്യക്തമായി

കെവിന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശവും കണ്ടെത്തി. വെള്ളം ചോദിച്ചപ്പോൾ കെവിന് മദ്യം നൽകിയിരുന്നതായി പ്രതികൾ മൊഴി നൽകിയിരുന്നു. കൂടുതൽ പരിശോധനക്കായി ഡോക്ടർമാരുടെ വിദഗ്ധ സംഘം നാളെ തെന്മലയിൽ പരിശോധന നടത്തും.

മരണകാരണമായാക്കാവുന്ന പരുക്കുകളൊന്നും കെവിന്റെ ശരീരത്തിലില്ല. ആകെയുള്ള 15 മുറിവുകളിൽ കൂടുതലും വീണപ്പോൾ ഉരഞ്ഞു സംഭവിച്ചതാണ്. മുഖത്തേറ്റ ചതവുകൾ മർദനത്തിന്റേതാണെങ്കിലും ഇത് മരണകാരണമാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *