കെവിൻ വധക്കേസിൽ ശിക്ഷാവിധി ചൊവ്വാഴ്ച; വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം

കെവിൻ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വിധിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി പറയുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്.

പ്രതികൾ കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചത്. വധശിക്ഷയിൽ നിന്നൊഴിവാക്കണമെന്ന് ഇവർ അഭ്യർഥിച്ചു. ബൈബിൾ വചനം അടക്കം ഉരുവിട്ടുകൊണ്ടാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്. പ്രതികൾക്ക് ജീവിക്കാൻ അവസരം നൽകണമെന്നും പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം വാദിച്ചു

അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് വധശിക്ഷ തന്നെ നൽകാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *