കെവിൻ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; 12 പേർക്കെതിരെ കൊലക്കുറ്റം

  • 18
    Shares

കെവിൻ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 12 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയ്‌ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയാണ് മുഖ്യ സൂത്രധാരൻ. കെവിനുമായുള്ള നീനുവിന്റെ പ്രണയമാണ് വൈരാഗ്യത്തിന് കാരണമായത്.

186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചു. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നുവിത്. എന്നാൽ പ്രതികളെ എല്ലാം പിടികൂടി 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *