മുഖ്യപ്രതികൾക്ക് വധശിക്ഷ ലഭിക്കേണ്ടതായിരുന്നു; വിധിയിൽ പ്രതികരണവുമായി കെവിന്റെ പിതാവ്

കെവിൻ വധക്കേസിലെ പ്രതികൾക്കുള്ള ശിക്ഷാ വിധിയിൽ പ്രതികരണവുമായി കെവിന്റെ പിതാവ് ജോസഫ്. മുഖ്യപ്രതികൾക്ക് വധശിക്ഷ ലഭിക്കേണ്ടതായിരുന്നുവെന്ന് ജോസഫ് പറയുന്നു. ഇരട്ട ജീവപര്യന്തമാണ് പ്രതികൾക്ക് കോടതി വിധിച്ചത്.

30 വർഷത്തോളമെങ്കിലും അവർ ശിക്ഷ അനുഭവിക്കണം. അർഹമായ ശിക്ഷയാണ്. വധശിക്ഷ വേണ്ടെന്നാണ് കോടതി പറഞ്ഞത്. വധശിക്ഷ വേണമായിരുന്നു. ചാക്കോ അകത്തുപോകണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം. അതുണ്ടായില്ല, അതിനെതിരെ കോടതിയെ സമീപിക്കും.

ഞങ്ങൾക്കൊപ്പം നിന്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് നന്ദി. എസ്.പി ഹരിശങ്കർ, ഡിവൈഎസ്പി, മറ്റ് പോലീസുകാർ അവരെല്ലാം ഞങ്ങൾക്കൊപ്പം നിന്നു. എല്ലാവരോടും നന്ദിയുണ്ട്. ചാക്കോയെ കേസിൽ നിന്ന് ഒഴിവാക്കിയതിനെതിരെ കോടതിയെ സമീപിക്കാൻ തന്നെയാണ് തീരുമാനമെന്നും ജോസഫ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *