ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി; പിതാവിനും സഹോദരനുമെതിരെ കോടതിയിൽ നീനു മൊഴി നൽകി

കെവിൻ വധക്കേസിൽ ഭാര്യ നീനു കോട്ടയം പ്രിൻസിപ്പൽ കോടതിയിൽ മൊഴി നൽകി. കേസിലെ അഞ്ചാം സാക്ഷിയാണ് നീനു. പിതാവിനും സഹോദരനുമെതിരെ പോലീസിൽ നൽകിയ മൊഴി നീനു കോടതിയിലും ആവർത്തിച്ചു. കെവിനെ പ്രതികൾ കൊലപ്പെടുത്തിയതിന് ശേഷവും കെവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് നീനുവിന്റെ താമസം

ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് പിതാവ് ചാക്കോ ഭീഷണിപ്പെടുത്തി. കെവിനൊപ്പം വീടു വിട്ടിറങ്ങിയ ശേഷം പോലീസ് സ്‌റ്റേഷനിൽ ചർച്ചക്ക് വിളിച്ചു. എസ് ഐ കെവിന്റെ കഴുത്തിന് പിടിച്ച് തള്ളി. കെവിന്റെ ഒപ്പം പോകാൻ എസ് ഐ ആവശ്യപ്പെട്ടു. ഇത് സമ്മതിക്കാതെ വന്നപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നുവെന്ന് എസ് ഐ നിർബന്ധിപ്പിച്ച് എഴുതി വാങ്ങി.

മാതാവ് രഹ്നയുടെ സഹോദരി പുത്രനായ നിയാസും ഭീഷണിപ്പെടുത്തിയിരുന്നതായി നീനു മൊഴി നൽകി. കെവിന്റെ ബന്ധുവായ അനീഷിനെ തട്ടിക്കൊണ്ടുപോയപ്പോൾ നിയാസ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ കെവിനുമായി താൻ ഫോണിൽ സംസാരിച്ചിരുന്നതായും നീനു മൊഴി നൽകി. കോടതിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് നീനു മൊഴി നൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *