കെവിന്റെ വധത്തിന് പിന്നിൽ അമ്മ രഹ്നയെന്ന് നീനു; അവഗണിച്ച് പോലീസ്

  • 18
    Shares

കോട്ടയത്ത് ദുരഭിമാന കൊലയുടെ ഇര കെവിൻ ജോസഫിന്റെ കൊലപാതകത്തിന് പിന്നിൽ തന്റെ അമ്മ രഹ്നയെന്ന് നീനുവിന്റെ മൊഴി. കെവിനെ കൊന്നത് രഹ്നയുടെ നിർദേശപ്രകാരമാണെന്ന് നീനു പറഞ്ഞു. മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കെവിൻ കൊല്ലപ്പെട്ടതിന് തലേദിവസം രഹ്ന കെവിനെ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയതായി നീനു പറയുന്നു. മെയ് 26ന് രഹ്ന ഫോണിൽ കെവിനെ വിളിച്ച് ഭീഷണി മുഴക്കി. പ്രതികളിലൊരാളായ നിയാസിനൊപ്പം കെവിൻ കൊല്ലപ്പെടുന്നതിന് തലേ ദിവസം രഹ്ന മാന്നാനത്ത് എത്തുകയും ചെയ്തു

കെവിനെ താമസിപ്പിച്ചിരുന്ന അനീഷിന്റെ വീട് കണ്ടെത്തുന്നതും കെവിനെ തട്ടിക്കൊണ്ട് പോകാൻ പദ്ധതി തയ്യാറാക്കിയതും രഹ്നയുടെ നേതൃത്വത്തിലാണെന്നും നീനു ആരോപിക്കുന്നു

എന്നാൽ നീനുവിന്റെ പരാതി പോലീസ് അവഗണിക്കുകയാണെന്ന് ആരോപണമുണ്ട്. ഒളിവിൽ പോയ രഹ്നയെ പിടികൂടാൻ പോലീസ് ഇതുവരെ ശ്രമിച്ചിട്ടില്ല. കൂടാതെ കേസിൽ നിന്ന് ഇവരെ രക്ഷിച്ചെടുക്കാനും ശ്രമം നടക്കുന്നതായി സൂചനകളുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *