ഗൂഢാലോചനയിൽ പങ്കില്ലെന്ന് നീനുവിന്റെ മാതാവ് രഹ്ന; നീനുവിന് മാനസിക പ്രശ്‌നങ്ങൾ

Loading...
  • 6
    Shares

കെവിൻ വധക്കേസിലെ ഗൂഢാലോചനയിൽ യാതൊരു പങ്കുമില്ലെന്ന് നീനുവിന്റെ മാതാവ് രഹ്ന. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രഹ്ന. നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും രഹ്ന ആരോപിച്ചു

നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അറിയുന്നത് കൊണ്ടാണ് സ്റ്റേഷനിൽ നിന്ന് കൊണ്ടുപോകാൻ ശ്രമിച്ചത്. നീനുവിനെ ചികിത്സക്ക് കൊണ്ടുപോയിട്ടുണ്ട്. നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നുവെന്ന ആരോപണം തെറ്റാണ്. കെവിനുമായി അടുപ്പത്തിലാണെന്ന് നീനു പറഞ്ഞിട്ടില്ലെന്നും രഹ്ന പറഞ്ഞു

കെവിന്റെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയിട്ടില്ല. താൻ നാട്ടിൽ തന്നെയുണ്ടായിരുന്നു. കെവിനെ കൊന്ന സംഭവത്തിൽ ഭർത്താവും താനും മകനും കുറ്റക്കാരനല്ലെന്നും രഹ്ന അവകാശപ്പെട്ടു. മകൻ ഷാനു ഗൾഫിൽ നിന്ന് വന്നതിന് ശേഷം താൻ കണ്ടിട്ടില്ലെന്നും രഹ്ന പറഞ്ഞു

കെവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയത് രഹ്നയാണെന്ന് കഴിഞ്ഞ ദിവസം നീനു ആരോപിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് തലേ ദിവസം രഹ്ന കെവിനെ നേരിട്ട് കണ്ട് ഭീഷണിപ്പെടുത്തിയിരുന്നതായും നീനു പറഞ്ഞിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *