കെവിൻ വധക്കേസ്: കെവിന്റേത് മുങ്ങി മരണമെന്ന് ഒന്നാം പ്രതി; കൊലപാതകം നടന്നിട്ടില്ല

  • 14
    Shares

കെവിൻ കൊലപാതക കേസിൽ കുറ്റം നിഷേധിച്ച് ഒന്നാം പ്രതി സാനു ചാക്കോ. കൊലപാതകം നടത്തിയിട്ടില്ലെന്നും കെവിൻ മുങ്ങി മരിക്കുകയായിരുന്നുവെന്നും സാനുവിന്റെ അഭിഭാഷകൻ പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇത് ശരിവെക്കുകയാണ്. കേസിൽ 302ാം വകുപ്പ് റദ്ദാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.

മൂന്നാം പ്രതി ഇഷാനും താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അവകാശപ്പെട്ടു. വിശദമായ വിചാരണ നടത്തണമെന്നും ഇഷാൻ ആവശ്യപ്പെട്ടു. മറ്റ് പ്രതികളുടെ അഭിഭാഷകൻ അവധി ചോദിച്ചു. കേസ് അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും. കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *