കെവിൻ വധം: എസ് ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി മരവിപ്പിച്ചു

Loading...

കെവിൻ കൊലപാതക കേസിൽ സസ്‌പെൻഷനിലായ എസ് ഐ ഷിബുവിനെ സർവീസിൽ വീണ്ടും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ഷിബുവിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കെവിന്റെ കുടുംബം മുഖ്യമന്ത്രിക്ക് ഇന്നലെ പരാതി നൽകിയിരുന്നു.

ഷിബുവിനെതിരായ അച്ചടക്ക നടപടി പിൻവലിച്ച് സർവീസിൽ തിരികെ എടുത്തുകൊണ്ട് കഴിഞ്ഞ ദിവസമാണ് എറണാകുളം റേഞ്ച് ഐജി ഉത്തരവിട്ടത്. ഷിബുവിനെ തിരിച്ചെടുക്കാനുള്ള നടപടി താൻ അറിഞ്ഞില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു. ജൂനിയർ എസ് ഐയായി തരംതാഴ്ത്തി തിരികെ എടുക്കാനായിരുന്നു തീരുമാനം.

ഷിബു കോട്ടയം ഗാന്ധിനഗർ എസ് ഐ ആയിരിക്കുമ്പോഴാണ് കെവിൻ കൊല്ലപ്പെട്ടത്. കേസിൽ പ്രതികളെ സഹായിച്ചതിനെ തുടർന്നാണ് ഷിബുവിനെതിരെ നടപടി സ്വീകരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *