കെവിൻ വധക്കേസിൽ ഇന്ന് വിധി; നീനു വിധി കേൾക്കാൻ കോടതിയിൽ എത്തില്ല
സംസ്ഥാനത്തെ നടുക്കിയ സദാചാര കൊലപാതകമായ കെവിൻ വധക്കേസിൽ ഇന്ന് വിധി വരും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി രാവിലെ 11 മണിക്കാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും അടക്കം ആകെ 14 പ്രതികളാണ് കേസിലുള്ളത്.
ഏപ്രിൽ 24ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. കെവിന്റെ മാതാപിതാക്കളും ഭാര്യ നീനുവും വിധി കേൾക്കാൻ കോടതിയിൽ എത്തില്ലെന്നാണ് അറിയുന്നത്.
2018 മെയ് 27നാണ് കെവിൻ ജോസഫിനെ കാണാനില്ലെന്ന് അച്ഛൻ ജോസഫ് പരാതി നൽകുന്നത്. കെവിനെ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കം 12 പേർ കെവിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. 2018 മെയ് 28ന് രാവിലെ തെൻമല ചാലിയക്കര തോട്ടിൽ നിന്നാണ് കെവിന്റെ മൃതദേഹം ലഭിച്ചത്.