കെവിൻ വധക്കേസിൽ ഇന്ന് വിധി; ദുരഭിമാനകൊലയെന്ന് പരിഗണിച്ചാൽ വധശിക്ഷ ലഭിച്ചേക്കും

കോട്ടയം കെവിൻ വധക്കേസിൽ ഇന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. രാവിലെ 11 മണിക്കാണ് വിധി പ്രസ്താവം. ആഗസ്റ്റ് 14ന് വിധി പറയാനിരുന്നതാണെങ്കിലും ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷൻ വാദത്തിൽ അവ്യക്തതയുള്ളതിനാൽ ഇരുഭാഗത്തിന്റെയും വാദം വീണ്ടും കേൾക്കുകയായിരുന്നു

അന്തിമവിധി വരുമ്പോൾ കെവിൻ വധം ദുരഭിമാന കൊലയായി കോടതി പരിഗണിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദുരിഭിമാനകൊലയെന്ന് പരിഗണിച്ചാൽ പ്രതികൾക്ക് വധശിക്ഷ ലഭിക്കാനാണ് സാധ്യത.

കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ ജോൺ, സഹോദരൻ സാനു ചാക്കോ അടക്കം 14 പേരാണ് പ്രതികളായുള്ളത്. 2018 മെയ് 27നാണ് കെവിനെ സാനുവും സംഘവും തട്ടിക്കൊണ്ടുപോയത്. മെയ് 28ന് കെവിന്റെ മൃതദേഹം തെന്മല ചാലിയക്കര തോട്ടിൽ നിന്നും ലഭിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *