കെവിൻ വധക്കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ; കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി

കെവിൻ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിച്ച കേസാണിത്. അതേസമയം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് 40,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ തുകയിൽ നിന്ന് ഒരു ലക്ഷം രൂപ മുഖ്യസാക്ഷി അനീഷ് സെബാസ്റ്റ്യന് നൽകണം. ബാക്കി തുക തുല്യമായി വീതിച്ച് കെവിന്റെ ഭാര്യ നീനുവിനും പിതാവ് ജോസഫിനും നൽകാനും കോടതി ഉത്തരവിട്ടു

അതേസമയം പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കോടതി വിധിയിൽ നിരാകരിച്ചു. വധശിക്ഷയിൽ നി്‌നന് പ്രതികളെ ഒഴിവാക്കണമെന്ന് പ്രതിഭാഗം ശനിയാഴ്ച വാദിച്ചിരുന്നു.

കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി റെക്കോർഡ് വേഗത്തിലാണ് വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശിച്ചതെങ്കിലും മൂന്ന് മാസത്തിനുള്ളിൽ തന്നെ വിധി പ്രസ്താവിക്കാൻ സാധിച്ചു.

കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കം 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ പിതാവ് ചാക്കോ ഉൾപ്പെടെ നാല് പേരെ കോടതി വെറുതെവിട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *