കെവിൻ വധക്കേസിൽ വിധി അടുത്ത മാസം 14ന്; വിചാരണ പൂർത്തിയായി

കോട്ടയം കെവിൻ വധക്കേസിൽ വിധി ആഗസ്റ്റ് 14ന് വരും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. മൂന്ന് മാസം നീണ്ട വിചാരണക്കൊടുവിലാണ് വിധി പറയുന്നത്. 2018 മേയിലാണ് കെവിൻ കൊല്ലപ്പെടുന്നത്. പ്രണയ വിവാഹത്തിന്റെ പേരിൽ ഭാര്യയുടെ ബന്ധുക്കൾ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിനെ നീനു വിവാഹം ചെയ്തതിനെ തുടർന്നുണ്ടായ ദുരഭിമാനവും വൈരാഗ്യവുമാണ് കൊലപാതകത്തിന് പിന്നിൽ. നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ സാനു ചാക്കോ എന്നിവരടക്കം 14 പേരാണ് കേസിലെ പ്രതികൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *