ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Loading...

ഹൈസ്‌കൂൾ-ഹയർ സെക്കൻഡറി ലയനം ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അധ്യാപകരും എൻ എസ് എസും നൽകിയ ഹർജിയിലാണ് സ്റ്റേ. ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്. സർക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വിശദമായ വാദം കേട്ടതിന് ശേഷം കോടതി തീരുമാനത്തിലെത്തും. അതുവരെയാണ് സ്‌റ്റേയുടെ കാലാവധി

കാര്യമായ ചർച്ച കൂടാതെ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഉത്തരവുമായി മുന്നോട്ടു പോകാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതോടെയാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ കോടതിയെ സമീപിച്ചത്.

ദേശീയ വിദ്യാഭ്യാസ നയം വരുന്നതുവരെ ഇത്തരത്തിലുള്ള പരിഷ്‌കാരങ്ങൾ കൊണ്ട് കാര്യമില്ലെന്ന് കോടതി വിലിയിരുത്തുന്നു. അതേസമയം സംസ്ഥാനത്ത് ഖാദർ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി നടപ്പാക്കി കഴിഞ്ഞു. നിലവിലുണ്ടായിരുന്ന മൂന്ന് ഡയറക്ടറേറ്റുകൾ ഒന്നാക്കുന്ന നടപടിയും പൂർത്തിയായതാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *