50 കോടി പോയിട്ട് 50 രൂപ പോലും നൽകാൻ കഴിയില്ല; മോഹൻലാലിന്റെ വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടും: ശോഭനാ ജോർജ്

Loading...
  • 34
    Shares

50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹൻലാൽ അയച്ച വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് ഖാദി ബോർഡ് അധ്യക്ഷ ശോഭനാ ജോർജ്. പ്രളയത്തിന് ശേഷം ഖാദി ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 50 കോടി രൂപ പോയിട്ട് 50 രൂപ പോലും നൽകാൻ കഴിയില്ലെന്ന് ശോഭനാ ജോർജ് പറഞ്ഞു.

സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന് വക്കീൽ നോട്ടീസ് അയച്ചെങ്കിലും മോഹൻലാലിന് അഭ്യർഥനയുടെ പേരിലാണ് നോട്ടീസ് അയച്ചത്. പരസ്യത്തിൽ നിന്ന് പിൻമാറണമെന്ന് അ്ഭ്യർഥിക്കുക മാത്രമാണ് ചെയ്തത്. ഖാദി ബോർഡ് അധ്യക്ഷ പൊതുമധ്യത്തിൽ മാപ്പ് പറയണമെന്നും മോഹൻലാലിന്റെ വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. മാപ്പ് പറയേണ്ട ആവശ്യമില്ല. ഖാദിയും രഘുപതി രാഘവ കീർത്തനവും സ്വകാര്യ സ്ഥാപനം ഉപയോഗിച്ചതാണ് ചോദ്യം ചെയ്തതെന്നും ശോഭനാ ജോർജ് പറഞ്ഞു

മോഹൻലാൽ മോഡലായ എംസിആർ മുണ്ട് കമ്പനിയുടെ പരസ്യത്തിൽ ചർക്ക നൂൽക്കുന്നതായി താരം അഭിനയിച്ചിരുന്നു. ചർക്കയുമായി യാതൊരു ബന്ധവുമില്ലാത്ത കമ്പനി പരസ്യത്തിൽ ഇതുപയോഗിച്ചതിനെ ചോദ്യം ചെയ്താണ് ഖാദി ബോർഡ് നോട്ടീസ് അയച്ചത്. എന്നാൽ ഇത് തനിക്ക് വലിയ നാണക്കേടായെന്നാണ് മോഹൻലാൽ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *