കിഫ്ബിയുടെ ബോണ്ടുകളിൽ ഏറെയും വാങ്ങിയത് ലാവ്‌ലിനുമായി ബന്ധപ്പെട്ട കമ്പനിയെന്ന് ചെന്നിത്തല

Loading...
  • 7
    Shares

സംസ്ഥാന സർക്കാർ അവതരിപ്പിച്ച വികസന സംരഭമായ കിഫ്ബിയുടെ ബോണ്ടുകളിൽ നല്ലൊരു പങ്കും വാങ്ങിയത് വിവാദ കമ്പനിയായ എസ് എൻ സി ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിനുമായി ബന്ധമുള്ള സിഡിപിക്യൂ എന്ന സ്ഥാപനമാണ് കിഫ്ബിയുടെ ബോണ്ടുകളിൽ ഏറെയും വാങ്ങിയതെന്നാണ് ആരോപണം

ഇടത് സർക്കാർ അധികാരത്തിൽ വരുമ്പോൾ മാത്രം ലാവ്‌ലിനുമായി സാമ്പത്തിക ഇടപാടുകൾ നടക്കുന്നത് എങ്ങനെയെന്ന് ചെന്നിത്തല ചോദിച്ചു. 2150 കോടിയുടെ ബോണ്ടുകളാണ് കിഫ്ബി വിറ്റഴിച്ചത്. മസാല ബോണ്ടുകൾ ലിസ്റ്റ് ചെയ്തത് സിംഗപ്പൂരിലും കാനഡയിലുമാണ്. ഇതിലേറെയും വാങ്ങിയത് സിഡിപിക്യു എന്ന സ്ഥാപനമാണെന്ന് ചെന്നിത്തല ആരോപിക്കുന്നു

ഏതൊക്കെ സ്ഥാപനങ്ങളാണ് കിഫ്ബിയുടെ മസാല ബോണ്ടുകൾ വാങ്ങിയതെന്ന് സർക്കാർ വ്യക്തമാക്കണം. 9.8 ശതമാനം കൊള്ളപ്പലിശക്കാണ് മസാല ബോണ്ടുകൾ വിറ്റത്. സർക്കാരിന്റെ മറുപടിക്ക് ശേഷം കൂടുതൽ കാര്യങ്ങൾ പറയുമെന്നും അദ്ദേഹം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *