കിളിനാക്കോട് വരുമ്പോള്‍ ഒരു എമര്‍ജന്‍സി കരുതിക്കോ, ഇനിയും വെളിച്ചമെത്താത്ത നാടാണിതെന്ന് പെണ്‍കുട്ടികളുടെ ലൈവ്; പോലീസ് സ്‌റ്റേഷനില്‍ കയറ്റിയും സൈബര്‍ ആക്രമണം നടത്തിയും ‘വീര്‍ ശൂര്‍’ പരാക്രമികളുടെ തിരിച്ചടിയും

  • 85
    Shares

ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ കുറ്റം പറഞ്ഞു. പറഞ്ഞത് കുറച്ച് പെൺകുട്ടികൾ കൂടിയാകുമ്പോ മീശ മുളച്ച ശൂരപരാക്രമികൾക്ക് അടങ്ങിയിരിക്കാനാകുമോ, അവരും മറുപണിക്ക് തിരിച്ചിറങ്ങി. ഒടുവിൽ കളിതമാശയായി ഫേസ്ബുക്ക് ലൈവ് നൽകിയ പെൺകുട്ടികൾ രാത്രിക്ക് രാത്രി പോലീസ് സ്‌റ്റേഷനിൽ കയറേണ്ടി വന്നു. പിന്നാലെ സൈബർ ആക്രമണവും. എത്ര നല്ല മനോഹരമായ ആചാരങ്ങളുള്ള നാടാണിതെന്ന് കിളിനാക്കോടിനെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ മോശമാകില്ല.

പ്രദേശത്ത് കല്യാണത്തിന് വന്ന പെൺകുട്ടികൾക്കാണ് ഇത്തരമൊരു അനുഭവം. തങ്ങൾ ഇവിടെ കല്യാണത്തിന് വന്നതാണെന്നും ഇത്രയ്ക്ക് കൾച്ചർ ഇല്ലാത്ത നേരം വെളുക്കാത്ത നാട് വേറെയില്ലായെന്നുമായിരുന്നു കുട്ടികളുടെ കമന്റ്. ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിക്കുന്നവരാണ് ഇവിടെയുള്ളതെന്നും ഈ പ്രദേശത്തേക്ക് വരുന്നവർ ഒരു എമർജൻസി കൂടി കരുതിക്കോയെന്നും കുട്ടികൾ ലൈവ് വഴി പറഞ്ഞു

വീഡിയോ വൈറലായി മാറിയതോടെ പെൺകുട്ടികൾക്ക് നേരെ ഭക്തിസാന്ദ്രമായ തെറിവിളികളും സാദാചാര ഉപദേശങ്ങളുമൊക്കെയായി സ്വയംപ്രഖ്യാപിത ആങ്ങളക്കൂട്ടം ഇറങ്ങി. കിളിനാക്കോടിലെ യുവാക്കൾ എന്നവകാശപ്പെട്ട് ടീം കിളിനാക്കോട് എന്ന പേരിൽ കുറച്ച് വീർ ശൂർ പരാക്രമികൾ രംഗത്തുവരികയും ചെയ്തു.

ഇതിന് പിന്നാലെ പെൺകുട്ടികൾക്കെതിരെ പോലീസ് സ്‌റ്റേഷനിലും പരാതി നൽകി. സ്റ്റേഷനിൽ വെച്ചും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന സംഭവമുണ്ടായി. മലപ്പുറം വേങ്ങര പോലീസ് സ്‌റ്റേഷനിലാണ് പരാതി എത്തിയത്.

മലപ്പുറം കിളിനാക്കോട് ഇന്നലെ കുറെ കുട്ടികൾ കല്യാണത്തിന് പോയി ചെക്കമ്മാരുടെ കൂടെ അവരുടെ അഴിഞ്ഞാട്ടം ചോദ്യം ചെയ്തതിന് എതിരെ ആയിരുന്നു ഈ വിഡിയോ

Posted by FULLY entertainment on Monday, 17 December 2018

Team കിളിനക്കോട്

Posted by Mansoor Kottakkaran on Tuesday, 18 December 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *