കിളിനക്കോടിലെ സദാചാര ഗുണ്ടകളുടെ ആക്രമണം; കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി

  • 20
    Shares

മലപ്പുറം കിളിനക്കോട് സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ആക്രമണത്തിന് ഇരയായ പെൺകുട്ടികളിൽ ഒരാൾ രംഗത്ത്. തങ്ങളെ അധിക്ഷേപിച്ച് ഓഡിയോ സന്ദേശമെടുത്ത് പ്രചരിപ്പിച്ചയാൾ തങ്ങളുടെ വീഡിയോ എടുത്തതായും പെമ്#കുട്ടി പറയുന്നു.

കിളിനക്കോടിനെ തമാശരൂപേണ പരിഹസിച്ച് സ്വകാര്യ ഗ്രൂപ്പിലിട്ട വീഡിയോ ആരോ പുറത്തുവിടുകയായിരുന്നു. ഒരിക്കലും ഒരു നാടിനെ കുറ്റപ്പെടുത്താനല്ല വീഡിയോ എടുത്തത്. സുഹൃത്തിന്റെ വിവാഹത്തിനാണ് 12 പെൺകുട്ടികളും നാല് ആൺകുട്ടികളും കിളിനക്കോട് എത്തിയത്. കല്യാണപ്പെണ്ണിന്റെ കൂടെ സെൽഫി എടുത്തപ്പോഴെ ചിലർ ശ്രദ്ധിച്ചിരുന്നു. ആൺകുട്ടികൾ ബൈക്കിൽ വന്നതായതിനാൽ അവർ വേഗം തിരിച്ചുപോയി. ഞങ്ങൾ 2.45 വരെ ബസിന് കാത്തിരുന്നു. പെൺകുട്ടി പറയുന്നു

എന്നാൽ ഞങ്ങൾ അവിടെ കറങ്ങി നടക്കുകയാണെന്നൊക്കെയാണ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്. കല്യാണത്തിന് വന്നാൽ കല്യാണം കൂടി പോകണം, വീട്ടിൽ നിന്ന് കല്യാണമെന്നൊക്കെ പറഞ്ഞിറങ്ങും. നിങ്ങളുടെ ഉദ്ദേശ്യം അതല്ല, വീട്ടിൽ എപ്പോൾ കയറിച്ചെല്ലാമല്ലോയെന്നും ഒരാൾ ചോദിച്ചു. ഇയാൾ തന്നെയാണ് ഓഡിയോ സന്ദേശം പ്രചരിപ്പിച്ചതും.

2.45ന്റെ ബസ് വരാത്തതിനാൽ മൂന്ന് കിലോമീറ്റർ നടന്നാലേ ബസ് കിട്ടുവെന്ന് അവിടെ ഒരു ഇത്ത പറഞ്ഞു. ഇതുകൊണ്ട് വീണ്ടും ഞങ്ങൾ നടന്നു. നടക്കുന്നതിനിടയിൽ അയാൾ വീണ്ടും വന്ന് നിങ്ങൾ വീണ്ടും കറങ്ങി നടക്കുകയാണോയെന്ന് ചോദിച്ച് വീഡിയോ എടുത്തു. നിങ്ങളുടെ നാട്ടിലൊക്കെ ഇക്കാര്യം ഞങ്ങൾ എത്തിച്ചു തരാമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. എന്താണ് അയാൾ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.

മനസ്സു കൊണ്ട് വിചാരിക്കാത്ത കാര്യമാണ് പ്രചരിക്കുന്നത്. വേങ്ങര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാൻ പോയപ്പോഴും മാപ്പ് പറയാൻ വന്നതാണെന്ന് പ്രചരിപ്പിച്ചതായും പെൺകുട്ടി പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *