കിളിനക്കോട് പോലീസ് സ്‌റ്റേഷനിൽ ചെന്ന് മാപ്പ് പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളർന്ന ആൺകുട്ടികളും അവരുടെ രക്ഷിതാക്കളും: ശാരദക്കുട്ടി

  • 21
    Shares

കിളിനക്കോട് സദാചാരാ ഗുണ്ടായിസത്തിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. കിളിക്കോട്ടെ പോലീസ് സ്‌റ്റേഷനിൽ ചെന്ന് മാപ്പ് പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളർന്നുമുറ്റിയ ആ ആൺകുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നുവെന്ന് എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞു. തങ്ങളുടെ മക്കൾ പെണ്ണുങ്ങളുടെ അധികാരികളല്ലെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടിയിരുന്നത് രക്ഷിതാക്കളാണ്. ഇത്തരം രക്ഷിതാക്കൾക്കെന്താണ് കുറ്റബോധം തോന്നാത്തതെന്നും ശാരദക്കുട്ടി ചോദിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കിളിനക്കോട്ടെ പോലീസ് സ്റ്റേഷനിൽ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളർന്നു മുറ്റിയ ആ ആൺകുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നില്ലേ? തങ്ങളുടെ മക്കൾ പെണ്ണുങ്ങളുടെ അധികാരികളല്ല എന്നവരെ പറഞ്ഞു നിരന്തരം ബോധ്യപ്പെടുത്തിയെടുക്കേണ്ടത് ആ രക്ഷിതാക്കളായിരുന്നില്ലേ?അത്തരം രക്ഷിതാക്കൾക്കെന്താണ് കുറ്റബോധം തോന്നാത്തത്? ആ പെൺകുഞ്ഞുങ്ങളോട് മാപ്പു പറയാൻ മക്കളെ പറഞ്ഞു വിടണ്ടേ?

ഊർജ്ജം തുളുമ്പി, ചിരിച്ചു മറിഞ്ഞ് നർമ്മഭാഷണം പറഞ്ഞ് ആൺകുട്ടികളുടെ തലയിലെ വെളിച്ചമില്ലായ്മക്കു പരിഹാരം നിർദ്ദേശിക്കുന്ന തരത്തിൽ ചുണക്കുട്ടികളായി പെണ്മക്കളെ വളർത്തിയെടുത്ത അമ്മമാരെ അഭിനന്ദിക്കുന്ന ഒരു സമീപനം എന്നാണ് കേരളമെന്ന ഈ വലിയ കിളിനക്കോട്ടുകരയ്ക്ക് ഉണ്ടാവുക?

ആൺമക്കളേ.. വെറുപ്പും അഹങ്കാരവും അധികാര ധാർഷ്ട്യവും നിങ്ങളെ ഭൂമിയിൽ നിന്നു തന്നെ ഇല്ലാതാക്കുന്നതിനു മുൻപ്, പറന്നുയരുവാൻ ചിറകുകളാർജ്ജിച്ചു കഴിഞ്ഞ പെൺകൂട്ടുകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക. അവരുടെ ചിരിയും ഇളക്കങ്ങളും നിങ്ങളുടെയും ജീവിത പ്രേരണയാകട്ടെ.

നിങ്ങളുടെ ഭുജശാഖയിലല്ല അവരുടെ ഇരുപ്പ്.

എസ്.ശാരദക്കുട്ടിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *