സർക്കാർ ഒപ്പമുണ്ട്: കുഞ്ഞിന്റെ ചികിത്സക്ക് സഹായം വേണമെന്ന് ഫേസ്ബുക്ക് കമന്റ്; ആശുപത്രിയിൽ എത്തിക്കാൻ വാഹനം അയച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ മറുപടി

നവജാത ശിശുവിന്റെ ചികിത്സക്കായി ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ഇട്ട് അഭ്യർഥന നടത്തിയയാൾക്ക് മറുപടി നൽകി കെ കെ ശൈലജ. തന്റെ സഹോദരി ജന്മം നൽകിയ കുട്ടിക്് വാൽവ് സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും അമൃതയിലോ ശ്രീചിത്രയിലോ കൊണ്ടുപോകാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നുമായിരുന്നു ജിയാസ് മാടശ്ശേരി എന്നയാളുടെ കമന്റ്

ഇതിന് താഴെ കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയതായും ഹൃദ്യം പദ്ധതിക്ക് വേണ്ടിയുള്ള ആംബുലൻസ് കുട്ടിയെ പ്രവേശിപ്പിച്ച പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.

സാധാരണക്കാരുടെ ആവശ്യങ്ങൾ ഫേസ്ബുക്ക് കമന്റുകളിൽ നിന്നുപോലും തിരിച്ചറിയുകയും അപ്പോൾ തന്നെ നടപടി സ്വീകരിക്കുകയും ചെയ്യുന്ന ശൈലജ ടീച്ചറെ രാഷ്ട്രീയഭേദന്യേ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. ടീച്ചറമ്മ എന്നാണ് പലരും മന്ത്രിയെ വിശേഷിപ്പിക്കുന്നത്.

ജിയാസിന്റെ കമന്റ്

ടീച്ചറേ..
വേറെ ഒരു മാർഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്
എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി, നിർഭാഗ്യവശാൽ വാൽവ് സംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങൾ dr നിർദ്ദേശിച്ച പ്രകാരം പെരിന്തൽമണ്ണയിലെ KIMS ALSHIFAYIL എത്തി. അവർ ടെസ്റ്റുകൾ നടത്തി. ഇപ്പൊൾ ഇവിടെ നിന്ന് ഒന്നുകിൽ അമൃത ഹോസ്പിറ്റലിൽ അല്ലെങ്കിൽ ശ്രീചിത്തിര യിലിയോട്ട് കൊണ്ട് പോവാൻ പറഞ്ഞു.മേൽ ഹോസ്പിറ്റലിൽ ബന്ധപ്പെട്ടപ്പോൾ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ഇവിടത്തെ dr പറഞ്ഞു.

ടീച്ചറേ…
എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേൽ ഹോസ്പിറ്റലിൽ എത്തിച്ചിട്ടില്ലേൽ ജീവൻ അഭകടതിലാവും എന്നാണ് dr പറഞ്ഞത്.
ടീച്ചർ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു
ജിയാസ്

 മന്ത്രിയുടെ മറുപടി

താങ്കളുടെ കമന്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി നടത്താൻ കഴിയും. എത്രയും വേഗത്തിൽ കുഞ്ഞിനു വേണ്ട ചികിത്സ നൽകാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലിൽ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലൻസ് എടപ്പാൾ എന്ന സ്ഥലത്ത് നിന്നും പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികൾ സ്വീകരിക്കും.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *