കെ എം ബഷീറിന്റെ മരണം: സംഭവസ്ഥലത്ത് സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നതായി വിവരാവകാശ രേഖ

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ അട്ടിമറി നടന്നതിന് തെളിവുകൾ. അപകടം നടന്ന മ്യൂസിയം റോഡ് രാജ്ഭവൻ ഭാഗങ്ങളിൽ പോലീസിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രവർത്തനക്ഷമമാണെന്നും അപകടദിവസവും ക്യാമറകൾ പ്രവർത്തിച്ചിരുന്നതായും വിവരാവകാശ രേഖയിൽ പറയുന്നു.

അപകടസമയത്ത് സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ലെന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാൽ പോലീസ് തന്നെ നൽകിയ വിവരാവകാശ രേഖയിൽ സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു

മ്യൂസിയം ഭാഗത്ത് നാല് ക്യാമറകളും രാജ്ഭവൻ ഭാഗത്ത് രണ്ട് ക്യാമറകളും പ്രവർത്തിച്ചിരുന്നതായാണ് റിപ്പോർട്ട്. ഇതിൽ ഫിക്‌സ്ഡ് ക്യാമറകളുമുണ്ടായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *