കെ എം ബഷീറിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം: മന്ത്രി കടകംപള്ളി

സിറാജ് പത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ അപകട മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബഷീറിന്റെ അപകടമരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു. ബഷീറിന്റെ അപകടത്തെ കുറിച്ച് അന്വേഷിക്കണമെന്ന സുഹൃത്തുക്കളുടെ ന്യായം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു

ഇന്ന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ബഷീർ മരിക്കുന്നത്. സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചായിരുന്നു മരണം. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ശ്രീറാം വാഹനമോടിച്ചിരുന്നത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *